വയസുകാലത്ത് പെരുവഴിയില്‍ ആകാതിരിക്കാന്‍ കരുതല്‍ വേണം

വാര്‍ധക്യത്തില്‍ പെന്‍ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കാനിന്ന് വലിയ കടമ്പകളോ സര്‍ക്കാരുദ്യോഗമോ വേണ്ട.

18വയസ്സുകഴിഞ്ഞ ആര്‍ക്കും ചേരാം

രാജ്യത്തെ ഏറ്റവും മികച്ച പദ്ധതികളിലൊന്നായ എന്‍.പി.എസ്(നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം)ലൂടെയാണ് ഇത് സാധ്യമാവുക. കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ പദ്ധതിയില്‍ 18വയസ്സുകഴിഞ്ഞ ആര്‍ക്കും ചേരാം.

വരുമാനമുള്ള കാലത്ത് മിച്ചം പിടിക്കുന്ന പണം സ്വരുക്കൂട്ടി പിന്നീട് ഫലപ്രദമാകുന്ന രീതിയില്‍ ഉപയോഗിക്കാനാകുന്ന ഈ പദ്ധതി ആര്‍ക്കും ഗുണകരമായി ഉപയോഗിക്കാം. 60വയസുവരെയാണ് നിക്ഷേപ കാലാവധി.

500രൂപയെങ്കിലും നിക്ഷേപിക്കണം.അടവ് മുടങ്ങിയാല്‍ 100രൂപ അടച്ച് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം.

ഒരു വര്‍ഷം 6000രൂപയാണ് ചുരുങ്ങിയ നിക്ഷേപം.ഇപ്പോള്‍ 30വയസുള്ള ഒരാള്‍ പ്രതിമാസം 5,000രൂപ വീതം 60വയസുവരെ നിക്ഷേപിച്ചാല്‍തന്നെ അത് 1.13കോടി രൂപയായി തുക വളര്‍ന്നിട്ടുണ്ടാകും.
ഇതിന്റെ 60%തുക നമുക്ക് പിന്‍വലിക്കാം.അതായത്68.3ലക്ഷം രൂപ.ബാക്കി 40%തുക ഒരു പെന്‍ഷന്‍ ഫണ്ട് വാങ്ങാനായി ഉപയോഗിക്കാന്‍ നാം നിര്‍ബന്ധിതരാണ്.

അതായത് 45.5ലക്ഷം രൂപ ഉപയോഗിച്ച് 6%ലാഭം തരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് വാങ്ങിയാല്‍ മാസം 22,793രൂപ പെന്‍ഷന്‍ ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here