ലോകസിനിമയെ ഞെട്ടിച്ച പീഡനവീരന്‍ ഹാര്‍വിയ്ക്കെതിരെ കടുത്ത നടപടി; തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയേണ്ടതെന്ന് ഓസ്കര്‍ സമിതി

ലൊസ് ആഞ്ചല്‍സ്: ലൈംഗികാരോപണത്തെ തുടര്‍ന്ന് പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ ഓസ്കര്‍ സമിതി (അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ്)യില്‍നിന്ന് പുറത്താക്കി.

അമേരിക്കന്‍ മാധ്യമങ്ങള്‍ വെയ്ന്‍സ്റ്റീനെതിരായ ആരോപണം ആഘോഷമാക്കിയ സാഹചര്യത്തിലാണ് അക്കാദമിയുടെ 54 അംഗ ബോര്‍ഡ് അടിയന്തരയോഗം ചേര്‍ന്ന് നടപടിയെടുത്തത്.

ഹോളിവുഡില്‍ തൊഴിലെടുക്കുന്നവര്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് വെയ്ന്‍സ്റ്റീനെതിരായ നടപടി.

അന്വേഷണം തുടരുന്നു

ലൈംഗികാരോപണ പരാതികളില്‍ അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. 20 വര്‍ഷം മുമ്പ് ഹാര്‍വി പീഡിപ്പിച്ചെന്നാണ് നടി ഗിനത്ത് പാള്‍ട്രോയുടെ പരാതി.

ചെറുപ്പകാലത്ത് വെയ്ന്‍സ്റ്റീനില്‍നിന്ന് മോശമായ അനുഭവം ഉണ്ടായതായി ആഞ്ജലീന ജോളി വെളിപ്പെടുത്തിയിരുന്നു.സിനിമാരംഗത്തുനിന്നുള്ള 8000 പേരാണ് ഓസ്കാര്‍ അക്കാദമിയിലുള്ളത്. ബ്രിട്ടീഷ് ഫിലിം അക്കാദമി ബാഫ്തയും കഴിഞ്ഞയാഴ്ച വെയ്ന്‍സ്റ്റീനെ പുറത്താക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News