കളിക്കളത്തില്‍ ആരവം ഉയര്‍ത്താന്‍ ഇനി കക്കയില്ല

ഗാലറികളില്‍ ആവേശത്തിന്റെ തീ പടര്‍ത്തിയ ബ്രസീല്‍ സൂപ്പര്‍ താരം കക്ക ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങി.

ടീമിനോടും കളിക്കളത്തോടും വിടപറഞ്ഞു

ഒര്‍ലാന്‍ഡോ സിറ്റിയുടെ ക്യാപ്റ്റനായ കാക ഒര്‍ലാന്‍ഡോയുടെ സീസണിലെ അവസാന ഹോം മത്സരത്തോടെ ടീമിനോടും കളിക്കളത്തോടും വിടപറഞ്ഞു.

അമേരിക്കന്‍ സോക്കര്‍ ലീഗില്‍ തന്റെ അവസാന മത്സരം കളിച്ച കക്ക തോല്‍വിയോടെയാണ് വിടവാങ്ങിയത്.

മത്സരത്തില്‍ 1-0 എന്ന നിലയില്‍ ഒര്‍ലാന്‍ഡോ പരാജയപ്പെട്ടെങ്കിലും കാകയുടെ വിടവാങ്ങലിന് നിറം മങ്ങിയില്ല.

ബ്രസീലിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ കക്ക ഇറ്റാലിയന്‍ ക്ലബായ എ.സി മിലാനിലൂടെയാണ് ശ്രദ്ധേയനായത്. എ.സി മിലാന് ചാമ്പ്യന്‍സ് ലീഗ് കിരീടമുള്‍പ്പടെ നിരവധി ട്രോഫികളാണ് കക്ക നേടിക്കൊടുത്തത്.

മിലാന് വേണ്ടി 193 മത്സരങ്ങള്‍ കളിച്ച കക്ക 70 ഗോളുകളാണ് നേടിയത്. തുടര്‍ന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ കക്ക റയിലിനായി 85മത്സരങ്ങള്‍ കളിച്ചു.

ദേശീയ ടീമിനായി 92 മത്സരങ്ങള്‍ കളിച്ച കക്ക 29 ഗോളുകള്‍ നേടിയിട്ടുണ്ട്. 2007 ലാണ് കക്ക ബാലണ്ട്യയോര്‍ പുരസ്‌ക്കാരം നേടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel