കലാലയ രാഷ്ട്രീയം അനുവദിച്ചാല്‍ വിദ്യാര്‍ഥികള്‍ കോടതിക്ക് മുന്നില്‍ ബാറും പന്തലും കെട്ടുമെന്നു ഹൈക്കോടതി

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി.നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ ഹൈക്കോടതിക്ക് മുന്നിലും ബാറും പന്തലും കെട്ടുമെന്നും കോടതി പരാമര്‍ശിച്ചു.

സമരം നടത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മറൈന്‍ ഡ്രൈവിലും സുഭാഷ് പാര്‍ക്കില്‍ നടത്താമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പൊന്നാനി എം ഇ എസ് കോളേജ് സമര്‍പ്പിച്ച പോലീസ് സംരക്ഷണം തേടിയുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.

കഴിഞ്ഞദിവസം ഈ ഹര്‍ജി പരിഗണിക്കവെയാണ് കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കവേ മുന്‍ നിലപാട് കോടതി ആവര്‍ത്തിച്ചു.

20ന് കേസ് വീണ്ടും പരിഗണിക്കും

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രിയം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ആവര്‍ത്തിച്ച് വ്യക്തമാക്കി. ക്യാമ്പസില്‍ അല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്.

ഈ വിധി ആദ്യത്തെതല്ലെന്നും കഴിഞ്ഞ 15 വര്‍ഷമായി കോടതി ഇക്കാര്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.

സമരം നടത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മറൈന്‍ ഡ്രൈവിലും സുഭാഷ് പാര്‍ട്ടിയും സമരം നടത്താം. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി എസ്എഫ്‌ഐക്ക് സമയം അനുവദിച്ചു.

ഈമാസം 20ന് കേസ് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here