ഓരോ ബാല്യവും പെണ്ണുടലും കരുതലാണ്, കടമയാണ്; വേദനയും വിങ്ങലുമായി കണ്‍മണി

വേദനയും വിങ്ങലുമാണ് കണ്‍മണി എന്ന സംഗീത ആല്‍ബം. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ആല്‍ബം യൂട്യൂബില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

ഓരോ ബാല്യവും പെണ്ണുടലും കരുതലാണ് കടമയാണ്. ഇതാണ് കണ്‍മണി എന്ന ഈ ആല്‍ബം പറയുന്നത്. താന്‍ ജീവനുതുല്യം സ്‌നേഹിച്ച തന്റെ കുഞ്ഞ് പീഢനത്തിനിരായി കൊല്ലപ്പെടുന്നതും കുഞ്ഞിനെ കുറിച്ചോര്‍ത്ത് തേങ്ങുന്ന അച്ഛനും പ്രേക്ഷകരുടെ കണ്ണ് നനയിക്കും.

പയ്യന്നൂര്‍ സ്വദേശിയായ ഷിജു ആര്‍ കാനായിയുടെതാണ് ഗാനത്തിന്റെ വരികള്‍. സംവിധാനം ജിതിന്‍ കണ്ണന്‍. അനുദിനം പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹതചര്യത്തിലാണ് ഇത്തരം ഒരു ചിന്ത മനസ്സിലേയ്ക്ക് എത്തിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് ചിത്രം യുട്യൂബില്‍ റിലീസായത്. 5 മിനിറ്റ് നീളുന്ന ആല്‍ബത്തിന് ഇതിനോടകം തന്നെ വന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സൂര്യ ശ്യാ ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കണ്‍മണിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ദേവനന്ദ നിഷാദെന്ന കുഞ്ഞ് കലാകാരിയെത്തേടി അഭിനന്ദനപ്രവാഹമാണിപ്പോള്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here