മുഖ്യമന്ത്രി ഇന്ന് ശബരിമലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. വൈകീട്ട് 6 മണിക്ക് പമ്പയിലെത്തുന്ന പിണറായി പമ്പയില്‍ വിശ്രമിച്ച ശേഷം സന്നിധാനതെക്ക് പോകും.

മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തുന്നത്.

ശബരിമല മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തുന്നത്. ഇതാദ്യമായാണ് പിണറായി ശബരിമല സന്ദര്‍ശിക്കുന്നത്.

വൈകീട്ട് 6 മണിക്ക് പമ്പയിലെത്തുന്ന പിണറായി പമ്പയില്‍ വിശ്രമിച്ച ശേഷം സാന്നിധാനതെക്ക് പോകും.

നാളെ രാവിലെ 10 മണിക്ക് സാന്നിധാനത്ത് പുതിയ ഗസ്റ്റ് ഹോസ്സിനുള്ള തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച ശേഷം 11 മണിയോടെ ശബരിമല അവലോകന യോഗത്തിനു തുടക്കമാകും.

യോഗത്തിനു ശേഷം 3 മണിയ്ക്ക് പമ്പയിലേക്ക് പോകുന്ന മുഖ്യമന്ത്രി വൈകീട്ട് 5.30ന് നിലയ്ക്കലില്‍ വിവിധ പദ്ധതികള്‍ക്കു തരക്കലിടും.

ശബരിമലയുടെ വികസനത്തിനായി കോടിക്കണക്കിനു രൂപയാണ് ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News