ഗ്രാമത്തില്‍ പ്രേതം; വീട് വിട്ടോടി ഗ്രാമവാസികള്‍

തെലങ്കാനയിലെ കസിഗുഡ ഗ്രാമത്തിലെ പുരുഷന്‍മാരാണ് പ്രേതശല്യ ബാധയില്‍ വീര്‍പ്പു മുട്ടുന്നത്. സന്ധ്യമയങ്ങിയാല്‍ ഈ ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് പുറത്തിറങ്ങാന്‍ നിവര്‍ത്തിയില്ല.

കാട്ട് വള്ളികള്‍ക്കിടയില്‍ നിന്ന് സ്ത്രീയുടെ അലര്‍ച്ചയും പുക ഉയരുന്നതുമൊക്കെ കാണാമെന്ന് ചെറുപ്പക്കാര്‍ പറയുന്നു.

പല വീടുകളുടെയും വാതിലില്‍ രാത്രികാലങ്ങളില്‍ മുട്ടുകയും വാതില്‍ തുറക്കുന്ന പുരുഷന്‍മാരെ പിന്നില്‍ നിന്ന് ആക്രമിക്കുകയും ചെയ്യുന്നത് പതിവാണത്രെ.

കല്ലുവെട്ടി ജീവിക്കുന്നവരാണ് സിഗുഡ നിര്‍മല്‍ ഗ്രാമത്തിലെ ആളുകള്‍. ഏകദേശം 60 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഈ ഗ്രാമത്തിലിപ്പോള്‍ 10ല്‍ താഴെ കുടുംബങ്ങള്‍ മാത്രമേയുള്ളൂ.

ബാക്കിയുള്ളവര്‍ തങ്ങളുടെ ഊരും വീടും വിട്ട് അടുത്തുള്ള ഗ്രാമങ്ങളിലേക്കു പാലായനം ചെയ്തുകഴിഞ്ഞു.

നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മുന്പും പല ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം പ്രേതശല്യങ്ങളുടെ കഥകള്‍ പ്രചരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ ഒരു ഗ്രാമം വിജനമാകുന്നത് ആദ്യമായാണ്.

എന്നാല്‍ പ്രേതത്തിന്റെ മറവില്‍ ചിലര്‍ ഗ്രാമത്തില്‍ കടന്നു കയറാന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News