ഹര്‍ത്താലുകള്‍ക്കെതിരെ തൃശൂരില്‍ വൈദികന്റെ വേറിട്ട പ്രതിഷേധം

തൃശൂര്‍: ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാരോപിച്ചാണ് തൃശൂരില്‍ വൈദികന്റെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തൃശൂര്‍ വൈലത്തൂര്‍ ഇടവക വികാരിയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഡോ ഡേവിസ് ചിറമേലാണ് മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ച് പ്രതിഷേധിച്ചത്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ മാര്‍ഗമായ ഹര്‍ത്താല്‍ കാലഹരണപ്പെട്ട സമരമാര്‍ഗമാണെന്ന് പ്രഖ്യാപിച്ചാണ് റവ. ഡോ ഡേവീസ് ചിറമേലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടന്നത്.

വൈലത്തൂര്‍ ഇടവക വികാരിയായ ഡേവിസ് ചിറമേല്‍ മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ചു കിടന്നാണ് ഹര്‍ത്താലിനെതിരെ സമരം നയിച്ചത്.രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സമരം.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് മറ്റ് സമര മാര്‍ഗങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്ന് ഡേവിസ് ചിറമേല്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here