
ഇരിട്ടി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഹര്‍ത്താലനുകൂലികള്‍ താലൂക്കാഫീസ്് ആക്രമിച്ചു.
പരിക്കേറ്റ സീനിയര്‍ ക്ലര്‍ക്ക് പ്രസാദ്, ഓഫീസ് അസിസ്റ്റന്റ് ജയേഷ് എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ താലൂക്കാഫീസ് സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിച്ചതിനിടയിലാണ് ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ തോമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സുമേഷ്, ഷമീല്‍ മാത്രക്കല്‍, ജോസ് ജേക്കബ്, കെ വി അഖില്‍, നിധിന്‍, അജേഷ് എന്നിവരുള്‍പ്പെട്ട സംഘം പ്രകടനമായെത്തി താലൂക്കാഫീസില്‍ ഇരച്ചുകയറിയത്.
ഫയലുകളും ഫര്‍ണിച്ചറുകളും നശിപ്പിക്കാന്‍ മുതിര്‍ന്നതോടെ ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ സുമേഷും ജോസ് ജേക്കബും ഷമീലും ചേര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here