ജീന്‍സിട്ടാല്‍ മലാല യൂസഫ്സായിയെ പോണ്‍സ്റ്റാര്‍ മിയ ഖലീഫയാക്കുമോ; മതതീവ്രവാദികളുടെ സദാചാരവാദം ഇങ്ങനെ

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മലാല യൂസഫ് സായിക്കെതിരെ മതതീവ്രവാദികളുടെ വന്‍പ്രചരണമാണ് സോഷ്യല്‍ മീഡിയില്‍ നടക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ മലാല യൂസഫ്സായ് ജീന്‍സ് ഇട്ടതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ പോയത്.

ജീന്‍സും ജാക്കറ്റും ധരിച്ച് ലണ്ടനില്‍ മലാല നടന്നു പോകുന്ന ഫോട്ടോയെയാണ് ഒരു കൂട്ടര്‍ വിമര്‍ശിക്കുന്നത്. ചിത്രം മലാലയുടേതാണോ എന്ന് ഉറപ്പിച്ചില്ലെങ്കിലും ചിത്രത്തെയും മലാലയെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ട്.

സാധാരണ ചുരിദാര്‍ ധരിക്കുന്ന മലാല ജീന്‍സ് ഇട്ടതാണ് ഒരുകൂട്ടം സദാചാരവാദികളെ ചൊടിപ്പിച്ചത്. ജീന്‍സ് ധരിച്ച മലാലയെ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയുമായും ചിലര്‍ താരതമ്യപ്പെടുത്തുന്നു.

അതേ സമയം മലാലയെ പോണ്‍സ്റ്റാറുമായി താരതമ്യം ചെയ്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News