
ന്യൂഡല്‍ഹി:സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരബാദില്‍ നടക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
നേരത്തെ നിശചയിച്ചതുപോലെ ഹൈദരബാദില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 765 പ്രതിനിധികള്‍ പങ്കെടുക്കും.
പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ പ്രമേയം പൊളിറ്റ് ബ്യൂറോ മാനദണ്ഡങ്ങള്‍ക്കും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി തയ്യാറാക്കാന്‍ പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്താനും രണ്ട് ദിവസമായി ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here