ഓടയിലൂടെ ഒഴുകിയെത്തിയത് 43 കിലോ സ്വര്‍ണവും 3000 കിലോ വെളളിയും

കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. ഓടയിലൂടെ ഒഴുകിവന്നതൊന്നുമല്ല. എന്ന തരത്തിലുളള സ്ഥിരം പ്രയോഗമൊക്കെ ഇനി അപ്രസക്തം.

കിലോ കണക്കിന് സ്വര്‍ണവും വെളളിയും മാലിന്യങ്ങള്‍ക്കൊപ്പം ഒഴുകി വരുന്നൊരു രാജ്യമുണ്ട്. കേട്ടാല്‍ അല്‍പ്പം അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്.

ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 43 കിലോ സ്വര്‍ണവു 3000 കിലോ വെളളിയുമാണ് സ്വിസര്‍ലണ്ടില്‍ ഒഴുകിയെത്തിയത്.

അതായത് ഒരോ വര്‍ഷവും കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയുമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ‘ഫ്‌ലഷ്’ ചെയ്തു കളയുന്നതെന്നാണ് റിപ്പോര്‍ട്ട്.

മാലിന്യ ശുദ്ധീകരണ ശാലകളിലേക്കുളള ഓടവഴിയാണ് ഇങ്ങനെ സ്വര്‍ണവും വെള്ളിയും ഒഴുകിയെത്തുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു സമ്പന്ന രാജ്യമായതുകൊണ്ട് ആരെങ്കിലുമൊക്കെ സ്വര്‍ണമാലയും വളയുമൊക്കെ ഒഴുക്കിക്കളഞ്ഞതാണെന്നു കരുതിയെങ്കില്‍ തെറ്റി.

ഒഴുകിയെത്തുന്ന മാലിന്യത്തില്‍ നിന്ന് ജലശുദ്ധീകരണശാലകളില്‍ വേര്‍തിരിച്ചെടുക്കുന്നതാണ് ഈ സ്വര്‍ണത്തരികള്‍.

മൈക്രോ ഗ്രാം, നാനോ ഗ്രാം തൂക്കമേ ഒരോ സ്വര്‍ണത്തരിക്കും ഉണ്ടാകൂ. എന്നാല്‍ പലതുളളി പെരുവെളളമെന്ന് പറയുംപൊലെ ലക്ഷക്കണക്കിന് ഡോളറിന്റെ സ്വര്‍ണവും വെള്ളിയുമാണ് വേര്‍തിരിച്ചെടുക്കുന്നത്.

ഇതിനായി വിപുലമായ സംവിധാനവും ജലശുദ്ധീകരണശാലകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here