ഗുജറാത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലം; മോദിയെ പൊളിച്ചടുക്കുന്ന ട്രോളുമായി രാഹുല്‍; ട്വീറ്റ് വൈറലാകുന്നു

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പു ആസന്നമായ ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിയെ രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.ഗുജറാത്തില്‍ വാചകമടിയുടെ പെരുമഴയായിരിക്കും എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചത്.

വാചകമടിയുടെ പെരുമഴ

കാലാവസ്ഥാ റിപ്പോര്‍ട്ടെന്ന പേരിലാണ് രാഹുലിന്റെ ട്രോള്‍ ട്വീറ്റ്. തെരഞ്ഞെടുപ്പിനു മുമ്പായി ഗുജറാത്തില്‍ വാചകമടിയുടെ പെരുമഴയുണ്ടാകുമെന്ന് അദ്ദേഹം കുറിച്ചുണ്ട്.

രാഹുലിന്റെ ട്വീറ്റ് ഇതിനകം വൈറലായിട്ടുണ്ട്. നിരവധിപേരാണ് രാഹുലിന്റെ ട്വീറ്റിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here