‘ഞാനും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായി’; “മി റ്റു” ക്യാമ്പെയിനുമായി റിമകല്ലിങ്കലും സജിത മഠത്തിലും മാതൃകയാകുന്നു

പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന മി ടു ക്യാമ്പെയിനിങ്ങുമായി റിമ കല്ലിങ്കല്‍.

ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായവര്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസായി #metoo എന്ന പോസ്റ്റ് ചെയ്യുന്നതാണ് ക്യാമ്പെയിന്‍.

ഇതിന്റെ ഭാഗമായി താനും ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന മി ടു ക്യാമ്പെയിന്റെ ഭാഗമായിയാണ് സജിതയുടെ വെളിപ്പെടുത്തല്‍.

ലൈംഗിക പീഡനങ്ങള്‍ പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെന്നും പലരും മനപൂര്‍വ്വം ചെയ്യുന്നതാണെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.

കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്.

ഉയര്‍ന്ന നിലയില്‍ വിരാജിക്കുന്നവരും പ്രതിഭകളും അതിസമര്‍ഥരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പുള്ളവരുമായി ഇനിയും ഒരുപാട് ഒരുപാട് പുരുഷന്മാരുണ്ട്.

ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, അത് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ക്കറിയാം. അത് തടയാനാവുമെന്നും നിങ്ങള്‍ക്ക് അറിയാം.

ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും മി ടു (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങള്‍ക്ക് മനസ്സിലാവും’ സജിത ഫെയ്സ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News