സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് പ്രഖ്യാപിച്ച് മമ്മൂട്ടി ; മലയാളക്കരയില്‍ ചരിത്രം സൃഷ്ടിക്കാന്‍ മാമാങ്കവുമായി മെഗാസ്റ്റാര്‍

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് പ്രഖ്യാപിച്ചു. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായാണ് മലയാളി സിനിമയില്‍ പുതുചരിത്രം കുറിക്കാന്‍ ആരാധകരുടെ പ്രിയ താരമെത്തുന്നത്.

ഫേസ്ബുക്കിലൂടെ മെഗാതാരം തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്ളാദവും പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷതയെന്നും മമ്മൂട്ടി കുറിച്ചിട്ടുണ്ട്. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്കുള്ള നന്ദിയും മെഗാസ്റ്റാര്‍ വ്യക്തമാക്കി.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിളിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News