പത്തു കഥകള്‍; പത്തു സംവിധായകര്‍ ; പത്തു നടികള്‍ ‘ക്രോസ് റോഡി’ല്‍

സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 10 കഥകള്‍ കോര്‍ത്തിണക്കിയാണ് ലെനിന്‍ രാജേന്ദ്രനും കൂട്ടരും എത്തുന്നത്.

10 സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ഓരോ ചിത്രത്തിലും കേന്ദ്രകഥാപാത്രമായി എത്തുന്നത് 10 പ്രമുഖ നടികളുമാണ്.

ലെനിന്‍ രാജേന്ദ്രന്റെ ‘പിന്‍പേ നടപ്പവള്‍’, മധുപാലിന്റെ ‘ഒരു രാത്രിയുടെ കൂലി’, പ്രദീപ് നായരുടെ ‘കൊടേഷ്യന്‍’, ശശി പറവൂരിന്റെ ‘ലെക്ക് ഹൗസ്’,

നേമം പുഷ്പരാജന്റെ ‘കാവല്‍’, ബാബു തിരുവല്ലയുടെ ‘മൗനം’, ആല്‍ബര്‍ട്ടിന്റെ ‘മുദ്ര’, അവിരേ റബേക്കയുടെ ‘ചെരിവ്’, അശോക് ആര്‍ നാഥിന്റെ ‘ബദര്‍’, നവാഗത നയന സൂര്യന്റെ ‘പക്ഷികളുടെ മണം’ എന്നീ പത്തു ചിത്രങ്ങളാണ് ‘ക്രോസ് റോഡി’ല്‍ ഉള്ളത്.
മംമ്ത മോഹന്‍ ദാസ്, പത്മപ്രിയ, മൈഥിലി, ഇഷാ തല്‍വാര്‍, പ്രിയങ്ക നായര്‍, ശ്രിന്ദ, റിച്ച പനായി, വിജയ് ബാബു, മനോജ്.കെ. ജയന്‍, ജോയ്മാത്യു, സിദ്ധാര്‍ത്ഥ് ശിവ, രാഹുല്‍ മാധവ്, ചേതന്‍,

കൈലാഷ്, കൊച്ചു പ്രേമന്‍ എന്നിവരാണ് ഈ പത്തു ചിത്രങ്ങളില്‍ അഭിനയിക്കുന്ന പ്രശസ്ത താരങ്ങള്‍.

സംവിധായകരുടെ കൂട്ടായ്മയായ ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News