പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മുങ്ങി മരിച്ചു

കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഈറോഡ് വെങ്കിടേശ്വര പോളിടെക്‌നിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശിയുമായ ആദര്‍ശ് (19) ആണ് മരിച്ചത്.

ഈറോഡില്‍ നിന്നും കുട്ടമ്പുഴയിലെ സുഹൃത്തായ മറ്റ്‌നായില്‍ മോഹനന്റെ മകന്‍ മഹേന്ദ്രന്റെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുളിക്കാനായി പുഴയിലിറങ്ങിയത്.

ആദര്‍ശുള്‍പ്പെടെ മൂന്ന് പേര്‍ പുഴ നീന്തി കടക്കുന്നതിനിടെയാണ് അപകടം . ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ സമീപവാസിയായ ആലുങ്കല്‍ രാജു രക്ഷപ്പെടുത്തിയെങ്കിലും ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News