കേരള ദില്ലി സാംസ്‌കാരിക പൈതൃകോത്സവത്തിന് സമാപനം

മൂന്നു ദിവസങ്ങളിലായി ദില്ലിയില്‍ നടന്നുവന്ന കേരള ദില്ലി സാംസ്‌കാരിക പൈതൃകോത്സവം സമാപിച്ചു. കേരളത്തിന്റെ പൈതൃക കലാരൂപങ്ങള്‍ അണിനിരന്ന മേളയ്ക്ക് മികച്ച ജനപിന്തുണയായണ് ലഭിച്ചത്. സമാപന ചടങ്ങ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ കലരൂപങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കേരള ദില്ലി സാംസ്‌കാരിക പൈതൃകോത്സവത്തിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്.

ദേശീയതലത്തില്‍ തന്നെ കേരളത്തിനെതിരെ നടത്തുന്ന വ്യാചപ്രചാരണങ്ങള്‍ക്ക് തിരിച്ചടി കൂടിയാണ് പൈതൃകോത്സവത്തിന് ലഭിച്ച ജനപിന്തുണ.മൂന്നാംദിനം അരങ്ങേറിയ മോഹിനിയാട്ടവും രത്നശ്രീ അയ്യരുടെ തബലയും ദില്ലിയ്ക്ക് വ്യത്യസ്ത അനുഭവമായി. രാജാ രവിവര്‍മയുടെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച ഗ്യാലക്സി ഓഫ് മ്യുസീഷ്യന്‍സ് വേറിട്ട കാഴ്ചയായി.

രിവര്‍മചിത്രങ്ങള്‍ പാട്ടിലൂടെ ദൃശ്യാവിഷ്‌കാരമായാണ് വേദിയിലെത്തിച്ചത്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഉദ്ഘാടനം ചെയ്ത സമാപനടടചങ്ങില്‍ എംപിമാരായ പികെ ശ്രീമതി, പി കരുണാകരന്‍,മന്ത്രി എകെ ബാലന്‍,ബിനോയി വിശ്വം തുടങ്ങിയവര്‍ പങ്കെടുത്തു.

പിന്നണിഗായിക രശ്മി സതീഷിന്റെ ബാംബൂ മ്യൂസിക് ബാന്റിന്റെ അവതരണത്തോടെയാണ് മൂന്നു ദിവസം നീണ്ടു നിന്ന മേളയ്ക്ക് സമാപനമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News