ജിമിക്കി കമ്മല്‍ വയലിനിലും; തരംഗമായി ഗാനം

ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വയലിന്‍ പതിപ്പ് ശ്രദ്ധേയമാകുന്നു. തൊടുപുഴ- കരിങ്കുന്നം സ്വദേശി സ്റ്റീഫന്‍ തയ്യാറാക്കിയ വയലിന്‍ കവര്‍, നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

ജിമിക്കി കമ്മല്‍ ഗാനത്തിന്റെ വിവിധ രൂപങ്ങള്‍ കണ്ട നമുക്ക് വയലിന്‍ കൊണ്ടൊരുക്കിയ പുതുമയാര്‍ന്ന പതിപ്പാണ് സ്റ്റീഫന്‍ സമ്മാനിക്കുന്നത്.

ഹ്രസ്വ ചിത്രത്തിന്റെ രൂപത്തില്‍ നിര്‍മിച്ച ഗാനം കഴിഞ്ഞ ശനിയാഴ്ചയാണ് പുറത്തിറക്കിയത്. ഓണ്‍ലൈന്‍ റിലീസിലൂടെ നവമാധ്യമങ്ങളില്‍ ഗാനം വൈറലായി.

രണ്ട് ദിവസം കൊണ്ട് മുപ്പതിനായിരത്തോളം പേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും യൂടൂബിലുമായി കണ്ടത്. നേരത്തെ പുറത്തിറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും നിര്‍മാണത്തില്‍ പങ്കാളിയായ സുഹൃത്തിന്റെ അസുഖം കാരണം നീണ്ടുപോയി.

ഏഴ് വര്‍ഷമായി വയലിന്‍ പഠിക്കുന്ന സ്റ്റീഫന്‍, നിരവധി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. മുന്‍ എം എല്‍ എയും കീ ബോര്‍ഡ് വിദഗ്ധനുമായ മാത്യു സ്റ്റീഫന്റെ മകനാണ് സ്റ്റീഫന്‍. ലിനോ കുരിശ്മൂഡനാണ് ഗാനത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News