ഡി സിനിമാസ് പുറമ്പോക്ക് ഭൂമിയിലെന്ന് പരാതി; വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കോടതി നിര്‍ദ്ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി തയ്യാറാക്കിയ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

തീയേറ്റര്‍ നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകന്‍ പി.ഡി ജോസഫാണ് പരാതി നല്‍കിയത്.

ദിലീപിനൊപ്പം മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നും,ജില്ലാ കളക്ടര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News