‘ദയവായി എന്റെ മക്കളെ വെറുതേവിടൂ’; അപേക്ഷയുമായി സച്ചിന്‍

ന്യൂഡല്‍ഹി:എന്റെ മക്കളെ വെറുതേവിടൂ. അപേക്ഷയുമായി സച്ചിന്‍. നവമാധ്യമങ്ങളില്‍ തന്റെ മക്കളുടെ എന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കി സച്ചിന്‍ രംഗത്തെത്തി.

തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല.തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here