
പാലക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ കെ.പി. ശശികലക്ക് വഴിയൊരുക്കി കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍.
പാലക്കാട് ചാലിശേരിയിലാണ് സാധാരണക്കാരുടെ വാഹനം തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി കലക്ക് വഴിയൊരുക്കിയത് .
ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന മെമ്പാടും വ്യാപക അക്രമമാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ അഴിച്ച് വിട്ടത് .വാഹനങ്ങള്‍ തടഞ്ഞും സ്ഥാപനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു ‘
സാധാരണക്കാരുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ പക്ഷെ ഹിന്ദു ഐക്യ വേദി നേതാവ് കെ പി . ശശികലക്ക് വഴിയൊരുക്കി .പാലക്കാട് ചാലിശേരിയിലായിരുന്നു സംഭവം .കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടയുമ്പോഴായിരുന്നു ശശികല കാറില്‍ എത്തിയത്.
ശശികലയുടെ കാറും പ്രവര്‍ത്തകര്‍ തടഞ്ഞു . കാറിനകത്ത് ശശികലയാണെന്ന് കണ്ടതോടെ പ്രവര്‍ത്തകര്‍ ഭവ്യതയോടെ വഴിയൊരുക്കുകയായിരുന്നു .
കുന്ദംകുളത്ത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ശശികല .ശശികലയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാട്ടിയ സ്‌നേഹം രാഷ്ട്രീട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here