സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നുവോ?; നിലപാട് വ്യക്തമാക്കി ഷെറില്‍

മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജമിക്കിക്കമ്മലിലൂടെ ഏറ്റവുമധികം താരമായത് ഷെറില്‍ ജി കടവനെന്ന ടീച്ചറാണ്.

ആരാധകര്‍ ഏറ്റെടുത്തതോടെ ഷെറില്‍ സിനിമയിലേക്ക് എത്തുന്നു എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച ഷെറില്‍ താന്‍ സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഷെറില്‍

പുതിയ സൂര്യ ചിത്രത്തില്‍ ഷെറില്‍ എത്തുന്നു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. സൂര്യ ചിത്രത്തില്‍ സൊഡക്ക് മേലെ എന്ന ഗാന രംഗത്ത് ഷെറിന്‍ എത്തുന്നു എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറില്‍ മാത്രമാണ് താന്‍ ചുവടു വച്ചതെന്നും സിനിമയില്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കൈരളി ടിവിയോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News