ബിജെപി ആസ്ഥാനത്തെ വിറപ്പിച്ച് സിപിഐഎം പ്രതിഷേധമാര്‍ച്ച്; സംഘപരിവാര്‍ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് താക്കീത്

ദില്ലി: കേരളത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ ബിജെപിയും ആര്‍എസ്എസും നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് ബിജെപിയുടെ ദേശീയ ആസ്ഥാനത്തേയ്ക്ക് സീതാറാംയെച്ചൂരിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

സംഘപരിവാറിന്‍റെ കലാപശ്രമം

സമാധാനത്തോടെ ജീവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കലാപ ശ്രമം നടത്തുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായ ശക്തമായ താക്കിതായി പ്രതിഷേധ മാര്‍ച്ച് മാറി.

ദേശീയ തലത്തില്‍ കേരളത്തിനെതിരെ വലിയ തോതിലുള്ള പ്രചരണങ്ങള്‍ സംഘപരിവാര്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് സി പി ഐ എം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളടക്കം നടത്തുന്ന സംഘപരിവാര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News