ആടുതോമയില്‍ നിന്ന് ആനപാപ്പാനാകുന്നു; മോഹൻലാലിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രതീക്ഷയില്‍ ആരാധകര്‍

ഇതുവരെ ചെയ്തിട്ടില്ലാത്തൊരു വേഷം ചെയ്യാനുള്ള ത്രില്ലിലാണ് മോഹൻലാൽ. നീണ്ട 12 വർഷത്തിനു ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാൽ ആനപ്പാപ്പാന്‍റെ വേഷമണിയുന്നത്.

നാലുമാസം മുൻപ് വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ചിത്രീകരണവേളയിലാണ് ഭദ്രൻ പുതിയ ചിത്രത്തിന്‍റെ കഥ മോഹൻ ലാലിനോട് പറയുന്നത്.കഥ ഇഷ്ടപ്പെട്ട മോഹൻലാൽ അടുത്തവർഷത്തേക്ക് ഡേറ്റ് നൽകുകയും ചെയ്തു.

തിരക്കഥാരചന

കാടിന്‍റെ പശ്ചാത്തലത്തിലാണ് ഭദ്രൻ ചിതം ഒരുക്കുന്നത്.തിരക്കഥാരചന ഉടൻ തന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ.

സ്ഫടികത്തിനു ശേഷം 12 വർഷത്തിനു മുൻപ് ഉടയോനു വേണ്ടിയാണ് ലാലും ഭദ്രനും ഒന്നിച്ചത്. ഉടയോന് ബോക്സോഫീസ്ൽ ഉദ്ദേശിച്ച വിജയം കാണാനായില്ല. ആ ക്ഷീണം കൂടി തീർക്കാനാകും രണ്ടു പേരും വീണ്ടും കൂടിച്ചേരുന്നത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here