അമിത് ഷായെയും മകനും പ്രതിക്കൂട്ടിലായ അഴിമതി പുറത്തുകൊണ്ടുവന്ന ദ വയറിന് വിലക്ക്;വാര്‍ത്ത കൊടുക്കരുതെന്ന് ഉത്തരവ്

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ അനധികൃധ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വാര്‍ത്ത നല്‍കിയ ദ വയര്‍ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്തി.

ജയ് ഷാക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്നാണ് വെബ്സൈറ്റിനെ കോടതി വിലക്കിയത്. അഹമ്മദബാദ് സിവില്‍ കോടതിയുടേയാണ് ഉത്തരവ്.

 സാമ്പത്തിക ക്രമക്കേട് ദ വയര്‍ പുറത്തുകൊണ്ടുവന്നിരുന്നു

ജയ്ഷാ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന വിവരങ്ങള്‍ ദ വയര്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ജയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ വരുമാനത്തില്‍ 16,000 ശതമാനത്തിന്റെ അവിശ്വസനീയ വര്‍ധനയുണ്ടായി എന്നായിരുന്നു ദ വയര്‍ കണ്ടെത്തിയത്.

എന്നാല്‍ ഇതിനെതിരെ സ്ഥാപനത്തിനും അവിടെയുള്ള ഏഴുപേര്‍ക്കുമെതിരെ ജയ്ഷാ പരാതി നല്‍കുകയായിരുന്നു .100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അഹമ്മദാബാദ് ഹൈക്കോടതിയെ ജയ്ഷാ സമീപിച്ചു.

കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ദ വയര്‍ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ ഒരു ഭാഷയിലും ദ വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദ വയര്‍ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News