സ്പിന്നര്‍മാര്‍ തിളങ്ങിയിട്ടും കേരളം തോറ്റു; ഗുജറാത്തിന് 4 വിക്കറ്റ് ജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് നാലു വിക്കറ്റിനാണ് കേരളം തോറ്റത്.

നാലാം ദിവസം വിജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മോശപ്പെട്ട ബാറ്റിങ് പ്രകടനത്തിലൂടെ കേരളം ആദ്യ ഇന്നിങ്‌സില്‍ 208 റണ്‍സിനും രണ്ടാമിന്നിങ്‌സില്‍ 203 റണ്‍സിനും പുറത്തായിരുന്നു.

ഗുജറാത്താകട്ടെ ആദ്യ ഇന്നിങ്‌സില്‍ 307 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് നേടുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ കേരളത്തിന്റെ സ്പിന്നര്‍മാര്‍ക്കെതിരെ ശരിക്കും കഷ്ടപ്പെട്ടാണ് ഗുജറാത്ത് ലക്ഷ്യം മറികടന്നത്.

ഒന്നിന് 22 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച ഗുജറാത്തിന് 83 റണ്‍സ് മാത്രമായിരുന്നു അവസാനദിനം വേണ്ടിയിരുന്നത്. കേരളത്തിനുവേണ്ടി ജലജ് സക്‌സേനയും അക്ഷയ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതവും സച്ചിന്‍ ബേബി ഒരു വിക്കറ്റും വീഴ്ത്തി.

കേരളം  ഗ്രൂപ്പില്‍  പിറകില്‍ രണ്ടാമത്‌

സീസണിലെ ആദ്യ മത്സരത്തില്‍ കേരളം ജാര്‍ഡണ്ഡിനെ 9 വിക്കറ്റിന് തോല്‍പിച്ചിരുന്നു.

രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള കേരളം ഇപ്പോള്‍ ഗ്രൂപ്പില്‍ സൗരാഷ്ട്രയ്ക്ക് പിറകില്‍ രണ്ടാമതാണ്. ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News