#MeToo ലോകമാകെ തരംഗമാകുന്നു; ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കുന്നു

സ്ത്രീകള്‍ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ച ഹാഷ് ടാഗ് ക്യാംപെയിന്‍ വൈറലാവുന്നു.

സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടിവന്ന ലൈംഗീക അതിക്രമങ്ങളാണ് #MeTo എന്ന ഹാഷ് ടാഗിനൊപ്പം പങ്കു വെക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ച് പ്രതികരിക്കുകയാണ് സൈബര്‍ ലോകം.

തുറന്ന് പറയാന്‍ ഭയപ്പെട്ടിരുന്നതും, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി മൂടി വെച്ച കാര്യങ്ങളും പലരും വിശദമായി പറഞ്ഞ് തുടങ്ങി.

ട്വിറ്ററിലാണ് ഈ ക്യാംപെയിന്‍ ആദ്യം തുടങ്ങിയത്. അമേരിക്കന്‍ സിനിമ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെതിരായുള്ള ലൈംഗിക ആരോപണങ്ങള്‍ പുറത്ത് വന്നതോടെയാണ് ക്യാംപെയിന്‍ ആരംഭിച്ചത്.

അലിസ മിലാനോയുടെ ട്വീറ്റാണ്  തുടക്കമിട്ടത്

പ്രശസ്ത നടി അലിസ മിലാനോയുടെ ട്വീറ്റാണ് എല്ലാത്തിനും തുടക്കമിട്ടത്. ‘ലൈംഗിക പീഡനത്തിന് ഇരയാവുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്ത എല്ലാ സ്ത്രീകളും #MeToo എന്ന് സ്‌ററാറ്റസിട്ടാല്‍ വിഷയത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെടും’ എന്നായിരുന്നു മിലാനോയുടെ കുറിപ്പ്.


അധികം വൈകാതെ ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ഇത് ഏറ്റെടുക്കപ്പെടുകയായിരുന്നു.
ബോളിവുഡിലെ നിരവധി താരങ്ങള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.

മലയാള സിനിമാരംഗത്തുള്ളവരും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുള്ളവരും അടക്കം തങ്ങള്‍ക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ  പറയാന്‍ തയ്യാറാകുന്നു.

ക്യാംപെയിന് പിന്തുണയുമായി പുരുഷന്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here