സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന പ്രസ്താവനക്കെതിരെ ഹാഷ്ടാഗ് ക്യാംപെയിന്‍; ഗൗജെടാ’ വൈറലാകുന്നു

കേരളത്തെയും മലയാളികളെയും വിമര്‍ശിച്ചവരെ സാമൂഹിക മാധ്യമങ്ങളില്‍ മലയാളികള്‍ നേരിട്ടത് ഹാഷ്ടാഗ് ക്യാംമ്പെയിനുകളുമായിട്ടാണ്
പോ മോനേ ഷാജി. പോ മോനെ മോദി തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇത്തരത്തില്‍ മലയാളികളുടെ പ്രതികരണത്തിന്റെ ചൂടറിയിച്ചു. അതിനു ശേഷം ഇപ്പോള്‍ മറ്റൊരു ഹാഷ്ടാഗുകൂടി ട്വിറ്ററില്‍ വൈറലാകുന്നു.

ഗൗജെടാ വൈറല്‍


ബിജെപി നേതാവ് സരോജ് പാണ്ഡേയുടെ കണ്ണു ചൂഴ്‌ന്നെടുക്കല്‍ ഭീഷണിക്കു ശേഷമാണ് ‘ഗൗജെടാ’ എന്ന ഹാഷ്ടാഗ് വൈറലാവുന്നത്.

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന് സരോജ് പാണ്ഡേ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജന രക്ഷാ യാത്രയോട് അനുബന്ധിച്ചാണ് സരോജ് പാെണ്ഡ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

കൂളിങ് ഗ്ലാസ് ധരിച്ച സിനിമാ താരങ്ങളുടെ ചിത്രങ്ങളും സ്വന്തം ചിത്രങ്ങളും പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗൗജെടാ പ്രതിഷേധം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News