ഐ വി ദാസ് പുരസ്‌കാരം കൈരളി പീപ്പിള്‍ ടി വിയിലെ മാധ്യമപ്രവര്‍ത്തകനായ പി വി കുട്ടന്

കോഴിക്കോട്: ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ വി ദാസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഐ വി ദാസ് പുരസ്‌കാരം കൈരളി പീപ്പിള്‍ ടി വി കോഴിക്കോട് റീജിണ്യല്‍ ബ്യൂറോ ചീഫ് പി വി കുട്ടന് ലഭിച്ചു.

ഐ വി ദാസ് സാംസ്‌കാരിക കേന്ദ്രവും കോഴിക്കോട് സത്ഗമയയും ചേര്‍ന്ന് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പുരസ്‌കാര വിതരണം

10001 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 30 ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News