പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി അമിത ചക്കാലക്കലിന്‍റെ ‘മെല്ലെ’ തീയറ്ററുകളിലേക്ക്

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെല്ലെ ഈ മാസം 20ാം തിയതി തീയറ്ററുകളിലെത്തും. നിരവധി ചിത്രങ്ങളില്‍ സഹനായകനായി തിളങ്ങിയ അമിത ചക്കാലക്കല്‍ ആദ്യമായി നായകനായി എത്തുന്നു.

തനൂജ കാര്‍ത്തിക് നായികയായി എത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജോയ് മാത്യു കൃഷ്ണ പ്രഭ, പി ബാലചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ത്രിയേക പ്രൊഡക്ഷന്‍സിന്‍സിന്റെ ബാനറില്‍ ജോണി സി ഡേവിഡ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മെല്ലെയുടെ ഗാനങ്ങള്‍

ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുബീഷ് സെബിസ്റ്റയുമാണ് ഇതിനോടകം തന്നെ ശ്രദ്ധേയമായ മെല്ലെയുടെ ഗാനങ്ങള്‍ ഒരുക്കിയത് ഡോ.ഡൊണാള്‍ഡ് മാത്യു ആണ്. വിജയ് ജേക്കബ് ആണ് പശ്ചാത്തല സംഗീതം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here