സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം

ദില്ലി: സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു.

ദീപാവലിക്ക് ദില്ലിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് കോടതി നിരോധിച്ചതിന് എതിരെയാണ് സംഘപരിവാര്‍ ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് പടക്കവില്‍പ്പനയ്ക്ക് നിരോധനമുള്ളത്.

നിരോധനം കടുത്ത മലിനീകരണം കാരണം

ദില്ലിയില്‍ മാത്രമല്ല ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുള നഗരങ്ങളിലും പടക്കങ്ങള്‍ വലിയ തോതില്‍ പൊട്ടിക്കുന്നത് കടുത്ത അന്തരീക്ഷ മലിനീകരണമുണ്ടാകുന്നുണ്ടെന്ന് കോടതി വിലയിരുത്തിയിരുന്നു.

അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട്. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ദീപാവലിക്ക് മലിനീകരണമുണ്ടായാല്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നത് മാസങ്ങള്‍ കഴിഞ്ഞാണെന്നും കോടതി വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News