ദീപവലിയല്ലെ അപ്പൊ പിന്നെ എല്ലാം കളറാകണ്ടെ; വിവിധ വര്‍ണ്ണങ്ങളില്‍ അണിഞ്ഞൊരുങ്ങി പള്‍സര്‍ RS200

ദീപാവലി വിപണി ലക്ഷ്യമിട്ട് വമ്പന്‍ ഒരുക്കങ്ങളാണ് വാഹന നിര്‍മ്മാതാക്കള്‍ നടത്തുന്നത്. ചിലര്‍ പുതിയ മോഡലുകളെ അവതരിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ നിലവിലുള്ള മോഡലുകളുടെ പുതിയ പതിപ്പ് നല്‍കി വിപണി പിടിക്കാന്‍ ശ്രമിക്കുന്നു.

വാഹ നിര്‍മ്മാതാക്കള്‍ക്ക് പുറമെ ഡിലര്‍ഷിപ്പുകളും വാഹനങ്ങളുടെ വിവിധ നിറങ്ങള്‍ നല്‍കുന്നുണ്ട്.ബജാജ് പള്‍സര്‍ RS200ന്റെ ഓറഞ്ച്, ഗ്രീന്‍ കളര്‍ സ്‌കീമുകളാണ് ഡീലര്‍ഷിപ്പ് നല്‍കിയിരിക്കുന്നത്.


RS200 ന്റെ സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പില്‍ മാത്രമാണ് പുതിയ കളര്‍ ഓപ്ഷനുകളെ ഡീലര്‍ഷിപ്പ് ലഭ്യമാക്കുന്നതും. പുതിയ കളറും സ്റ്റിക്കറുകളുടെ അഭാവവും, മോട്ടോര്‍സൈക്കിളിന്റെ ലുക്ക് അപ്പാടെ മാറ്റിക്കളഞ്ഞു.

ബിഎസ്IV നിര്‍ദ്ദേങ്ങള്‍ പാലിച്ചെത്തിയ 2017 പള്‍സര്‍ RS200 ല്‍ ലേസര്‍ എഡ്ജ് തീമിലുള്ള പുതിയ ഗ്രാഫൈറ്റ് ബ്ലാക്, റേസിംഗ് ബ്ലൂ പെയിന്റ് സ്‌കീമുകളെയും ബജാജ് കാഴ്ചവെച്ചിരുന്നു.

അതേസമയം, മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 199.5 സിസി ലിക്വിഡ്കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് പള്‍സര്‍ RS200 ഒരുങ്ങുന്നത്.


24 bhp കരുത്തും 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ബജാജ് ലഭ്യമാക്കുന്നതും. കസ്റ്റം പെയിന്റ് സ്‌കീം നേടിയ മോഡലുകള്‍ക്ക് വില ഒരല്‍പം കൂടുതലാണ്.

1000 രൂപ മുതല്‍ 2000 രൂപ വരെയാണ് ഡീലര്‍ഷിപ്പ് നിശ്ചയിച്ചിരിക്കുന്ന വിലവര്‍ധനവ്.
1.21 ലക്ഷം രൂപയാണ് പള്‍സര്‍ RS200 നോണ്‍എബിഎസ് പതിപ്പിന്റെ വില. 1.33 ലക്ഷം രൂപയാണ് പള്‍സര്‍ RS200 സിംഗിള്‍ ചാനല്‍ എബിഎസ് പതിപ്പിന്റെയും വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News