ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന രോഗാണുക്കള്‍ക്കെതിരെ ബോധവല്‍കരണവുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത രോഗാണുക്കളുടെ തോത് കണ്ടെത്തി കുറച്ചുകൊണ്ട് വരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇതിനായി ദേശീയ ആന്റിമൈക്രോബിയല്‍ കര്‍മ്മ പദ്ധതിയും സംസ്ഥാനം നടപ്പാക്കും. മനുഷ്യരിലും, മൃഗങ്ങളിലും, കൃഷിയിടങ്ങലിലുമുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗമാണ് അപകടകാരിയായ ഇത്തരം രോഗാണുകള്‍ക്ക് കാരണമാകുന്നത്.
ഏറ്റവും അപകടകാരികള്‍ എന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയ എല്ലാ രോഗാണുക്കളും കേരളത്തില്‍ പടര്‍ന്ന്പിടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മാനവരാശി നേരിടുന്ന വിപത്ത്
ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന രോഗാണുക്കള്‍ മാനവരാശി ഇന്ന് നേരിടുന്ന വിപത്താണ് എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിലാണ് ഇത്തരം രോഗാണുക്കളെ പ്രതിരോധിക്കാനായുള്ള നടപടികള്‍ക്ക് കേരളം തുടക്കം കുറിക്കുന്നത്. ഇതിനായി ദേശീയ ആന്റിമൈക്രോബിയല്‍ കര്‍മ്മ പദ്ധതി നടപ്പാക്കും.
ബോധവല്‍കരണ പ്രവര്‍ത്തനങ്ങളിലൂടെ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാല്‍, മത്സ്യം, മാംസം എന്നിവയില്‍ വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു.
ഇത് മനുഷ്യരിലെത്തുമ്പോള്‍ രോഗാണുക്കളുടെ ഉല്‍പ്പാദനത്തിന് വഴി വയ്ക്കുന്നു. അതുകൊണ്ട് തന്നെ മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി എന്നി വകുപ്പുകളുമായി ചേര്‍ന്നാണ് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കേരളത്തിലെ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത രോഗാണുക്കളുടെ തോത് കണ്ടെത്തി കുറച്ചുകൊണ്ട് വരികയും ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
Get real time update about this post categories directly on your device, subscribe now.