മൊബൈല്‍ വിപണി കീഴടക്കാന്‍ വണ്‍പ്ലസ് 5 ടി എത്തുന്നു; ഐഫോണ്‍ X ന് വെല്ലുവിളിയാകുമോ; സവിശേഷതകളും വിലയും അമ്പരപ്പിക്കും

ടെക് ലോകത്തെ അമ്പരപ്പിക്കുന്ന സവിശേതകളുമായി വണ്‍ പ്ലസ് 5ടി അവതരിക്കാനൊരുങ്ങുന്നു. ഐ ഫോണ്‍ X അടക്കമുള്ള വമ്പന്‍ ഫോണുകള്‍ക്ക് ഭീഷണിയാകുന്ന സവിശേഷതകള്‍ വണ്‍ പ്ലസ് 5 ടിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷതയായി പറയുന്നത്. ബാറ്ററി ശേഷിയിലും റാമിന്റെ കാര്യത്തിലും മറ്റ് ഫോണുകള്‍ പിന്നിലാകുമെന്നാണ് ടെക് ലോകത്തെ വാര്‍ത്ത.

നവംബറോടെ വിപണിയിലെത്തിയേക്കും

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്. നവംബറോടെ വിപണിയിലെത്തിയേക്കും. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

തകര്‍പ്പന്‍ സവിശേതകളുമായെത്തുന്ന ഫോണ്‍ 40,000 രൂപയില്‍ താഴെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News