രാജീവ് വധക്കേസ്; സി.പി ഉദയഭാനുവിന്റെ വീട്ടിലെ പരിശോധനയില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്

കൊച്ചി: ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരായി തെളിവുകള്‍ കണ്ടെത്തി.

ഭൂമിയിടപാട് രേഖകള്‍ കണ്ടെത്തി

അന്വേഷണ സംഘം ഉദയഭാനുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കൊല്ലപ്പെട്ട രാജീവ് സാക്ഷിയായി ഒപ്പിട്ട ഭൂമിയിടപാട് രേഖകള്‍ കണ്ടെത്തിയത്.

മൂന്ന് സ്ഥലമിടപാടുകള്‍ക്കായി ഒരു കോടി മുപ്പത് ലക്ഷം രൂപ സി.പി ഉദയഭാനു അഡ്വാന്‍സ് നല്‍കിയതിന്റെ രേഖകളും പോലീസിന് ലഭിച്ചു.

മൂന്നിടങ്ങളിലായി ഭൂമി വാങ്ങാന്‍ സി.പി ഉദയഭാനു പണം അഡ്വാന്‍സ് നല്‍കിയതിനും രേഖകള്‍ ലഭിച്ചു.

ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കച്ചവടങ്ങള്‍ക്കായി മുന്‍കൂറായി നല്‍കിയത്. എന്നാല്‍ രാജീവിനെ തട്ടിക്കൊണ്ടു പോയി ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ച രേഖകള്‍ ഉദയഭാനുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ചില്ല.

ഉദയഭാനുവിന്റെയും ക്ലര്‍ക്കിന്റെയും കമ്പ്യുട്ടറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രേഖകള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കമ്പ്യൂട്ടറുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

ആവശ്യമെങ്കില്‍ സിപി ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും പങ്ക് വ്യക്തമാക്കുന്ന പരമാവധി രേഖകള്‍ ശേഖരിച്ച ശേഷം മാത്രമെ അന്വേഷണ സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കു എന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News