
അഫ്ഗാനിസ്ഥാനില്‍ പോലീസ് ട്രെയിനിങ് സെന്ററിന് നേരെ നടന്ന ചാവേര്‍ ഭീകരാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 200 ആളുകള്‍ക്ക് പരുക്കേറ്റു.
പോലീസ് ഉദ്യോഗസ്ഥരും സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാബൂളില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ പാക്ടിയ പ്രവിശ്യാ തലസ്ഥാനമായ ഗോര്‍ദെസിലാണ് ചാവേര്‍ ആക്രമണമുണ്ടായത്.ആറുപേരാണ് ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്.
ആയുധധാരികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറി കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിന് ശേഷമായിരുന്നു വെടിവെപ്പ് നടത്തിയത്.
അക്രമികളില്‍ രണ്ടുപേരെ സുരക്ഷാസൈന്യം വധിച്ചു. അഫ്ഗാന്‍ നാഷണല്‍ ആര്‍മി, ബോര്‍ഡര്‍ പോലീസ്, നാഷണല്‍ പോലീസ് എന്നിവയുടെ ആസ്ഥാനം പാക്ടിയ പ്രവിശ്യാ തലസ്ഥാനമായ ഗോര്‍ദെസിലാണ്.
കഴിഞ്ഞ ജൂണില്‍ ഗാര്‍ദെസിലെ പോലീസ് ആസ്ഥാനത്തിനുനേരെ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here