വിജയക്കുതിപ്പ് തുടരാന്‍ ബ്രസീലും അട്ടിമറി പ്രതീക്ഷിച്ച് ഹോണ്ടുറാസും ഇന്ന് നേര്‍ക്കുനേര്‍

വിജയക്കുതിപ്പ് തുടരാന്‍ ബ്രസീലും അട്ടിമറി പ്രതീക്ഷിച്ച് ഹോണ്ടുറാസും ഇന്ന് നേര്‍ക്കുേനര്‍. കൊച്ചിയില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറിന് വീറും വാശിയും ഏറെയാണ്. രാത്രി എട്ട് മണിക്കാണ് മല്‍സരം.

സ്പെയ്നിനെയും നൈജറിനെയും ഉത്തര കൊറിയയെയും തകര്‍ത്ത് മിന്നുന്ന പ്രകടനം കാഴ്ച വെച്ച മഞ്ഞപ്പടയ്ക്ക് ഹോണ്ടുറാസ് ഒരു വെല്ലുവിളി അല്ല. പ്രത്യേകിച്ച് കൊച്ചിയില്‍ കളിക്കുമ്പോള്‍.

ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ കാനറികള്‍ പ്രീക്വാര്‍ട്ടറിന് ഇറങ്ങുമ്പോള്‍ അനുകൂല ഘകങ്ങള്‍ ഏറെയാണ്. എതിരാളികളുടെ ദൗര്‍ബല്യത്തിനൊപ്പം ലിങ്കണും പൗളിഞ്ഞോയുമടങ്ങുന്ന ഗോളടി വീരന്മാര്‍ മികച്ച ഫോമിലാണ്.

കൂടാതെ കലൂര്‍ സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിയുമായി എത്തുന്ന ആരാധക പിന്തുണയും കാര്‍ലോസ് അമദ്യുവിന്റെ ശിഷ്യന്മാര്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല.

സ്പെയ്നുമായുള്ള കളിക്ക് ശേഷം, ഇക്കാര്യം അമദ്യു തന്നെ വ്യക്തമാക്കിയതുമാണ്. 15 തവണ അണ്ടര്‍ 17 ലോകകപ്പ് കളിക്കുകയും മൂന്ന് തവണ ലോകകപ്പില്‍ മുത്തമിടുകയും ചെയ്ത ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്മാര്‍ നല്ല മാര്‍ജിനിലുള്ള വിജയമാണ് ലക്ഷ്യമിടുന്നത്.

എന്നാല്‍ അട്ടിമറി ലക്ഷ്യമിട്ടാണ് ഇ ഗ്രൂപ്പില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി എത്തിയ ഹോണ്ടുറാസ് . 2013ലെ ക്വാര്‍ട്ടര്‍ ഒഴികെ എടുത്ത് പറയാന്‍ വലിയ നേട്ടമൊന്നുമില്ല.

എങ്കിലും ടീം നല്ല ആത്മ വിശ്വാസത്തിലാണ്. വിജയക്കുതിപ്പോടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടക്കുമോ?. അട്ടിമറിയോടെ ഹോണ്ടുറാസ് ചരിത്രം സൃഷ്ടിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here