ജനരക്ഷാ യാത്രയുടെ സമാപനചടങ്ങില്‍ പച്ചക്കള്ളം വിളിച്ച് പറഞ്ഞ് അമിത്ഷാ; മറുപടിയുമായി തോമസ് ഐസക് രംഗത്ത്

ജനരക്ഷാ യാത്രയുടെ സമാപനചടങ്ങില്‍ പച്ചക്കള്ളം വിളിച്ച് പറഞ്ഞ് അമിത്ഷാ. ഇടതുപക്ഷത്തിന്റെ സഹായത്തോടെ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ ധനകാര്യ കമ്മിഷന്‍ തുകയെക്കാള്‍ ഇരട്ടി മോഡി സര്‍ക്കാര്‍ നല്‍കിയെന്നാണ് അമീത് ഷാ പ്രസംഗിച്ചത്.
എന്നാല്‍ അമീത് ഷായുടെ നുണപ്രചരണത്തിനെതിരെ കൃത്യമായ കണക്കുകള്‍ നിരത്തി ധനകാര്യമന്ത്രി തോമസ്െഎസക് രംഗത്ത്.

ഇടതുമുന്നണിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാര്‍ 13-ാം ധനകാര്യ കമ്മീഷന്‍ മുഖേനെ കേരളത്തിന് നല്‍കിയത് വെറും 45,393കോടി രൂപയാണ് എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം 14-ാംധനകാര്യകമ്മീഷന്‍ പ്രകാരം കേരളത്തിന് 1,34,848 കോടി രുപനല്‍കിയെന്നും 89000കോടി രൂപയുടെ വകദ്ധനവാണ് ഉണ്ടായതെന്നുമുള്ള വാതേരതെയുള്ള പ്രസംഗമാണ് ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയത്.

എന്നാല്‍ അമിത് ഷായുടെ ഈ നുണ പ്രസംഗത്തിനെതിരെ കണക്കുകള്‍ നിരത്തി സംസ്ഥാന ധനകാര്യ മന്ത്രി തോമസ്‌ െഎസക് രംഗത്തെത്തിയിരിക്കയാണ്.ബി ജെ പി യുടെ ദേശീയ അധ്യക്ഷന്‍ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാനില്ലന്നതുടങ്ങുന്ന ഫേസ് ബുക്ക് പോസറ്റിലൂടെയാണ് തോമസ്‌ െഎസക് രംഗത്തെത്തിയിരിക്കുന്നത്.

2015-16ല്‍ 12690 കോടി, 2016-17ല്‍ 15225 കോടി, 2017-18ല്‍ പ്രതീക്ഷിക്കുന്നത് 16891 എന്നിങ്ങനെയാണ് കേരളത്തിന്റെ ഫിനാന്‍സ് കമ്മിഷന്‍ അവാര്‍ഡ്. ആകെ 44806 കോടി രൂപ . അഞ്ചു വര്‍ഷം കൊണ്ട് പഞ്ചായത്തുകള്‍ക്കുള്ള 7681.96 കോടിയും റെവന്യൂ കമ്മിഷന്‍ ഗ്രാന്റ് 9519 കോടിയും ഡിആര്‍എഫ് 766.5ഉം ചേര്‍ത്താല്‍ 62773.46 കോടി രൂപയാകും.

അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കില്‍ അടുത്ത രണ്ടുവര്‍ഷം കൊണ്ട് നികുതി വിഹിതം ഉള്‍പ്പെടെ 72074.54 കോടി രൂപ കൂടി ലഭിക്കണം.ധനകാര്യ കമ്മിഷന്‍ വിഹിതം ആരുടെയും ഔദാര്യമല്ലന്നും.

സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ് അദ്ദേഹം വ്യക്തമായി പറഞ്ഞ് വെയ്ക്കുന്നുണ്ട്.ഈ കേരളത്തിന് ലഭിച്ച തുകയുടെ കണക്കുകള്‍ ധനകാര്യമന്ത്രി തന്നെ പുറത്ത് വച്ചതോടെ അമിത് ഷാ നടത്തിയ പ്രസംഗം വെറും തളല്‍ മാത്രമാണന്ന് വ്യക്തമാകുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News