വിവാഹം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്ന് കാമുകന്‍; ഒടുവില്‍ കാമുകി ചെയ്തത് കരളലിയിക്കുന്നത്

ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്ന കാമുകന്റെ ആവശ്യം നിറവേറ്റാന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറായി യുവതി.

ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയ യുവതിയെ ഡല്‍ഹി വനിതാ കമ്മിഷന്‍ ഇടപെട്ടു രക്ഷപ്പെടുത്തി. ബിഹാറിലെ ലഖിസരയില്‍നിന്നുള്ള ഇരുപത്തൊന്നുകാരിയാണു വൃക്ക നല്‍കാനായി ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയത്.

എന്നാല്‍ വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്നു സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെയും വനിതാ കമ്മിഷനെയും വിവരം അറിയിച്ചു. കാമുകനെ വിവാഹം ചെയ്യാന്‍ യുവതി വീട്ടുകാരോടു വഴക്കിട്ടു മുറാദാബാദിലേക്കു പോവുകയായിരുന്നു.

എന്നാല്‍ വിവാഹം ചെയ്യണമെങ്കില്‍ 1,80,000 രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഈ തുക കണ്ടെത്താനായി വൃക്ക വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ഇവര്‍ക്കു കൗണ്‍സലിങ് നല്‍കി. എന്നാല്‍ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദേശം അവര്‍ സ്വീകരിച്ചില്ല.

കേസ് ബിഹാര്‍ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെന്ന നിര്‍ദേശവും വനിതാ കമ്മിഷന്‍ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here