പുരോഗമന പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണം

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘പുരോഗമന സാംസ്കാരിക ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥ പരമ്പരയിൽ ‘പുരോഗമന പത്ര പ്രവർത്തന’ത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം തയ്യാറാക്കാൻ പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. എൻ. പി. ചന്ദ്രശേഖരൻ നിയുക്തനായി.

മലയാളത്തിലെ വ്യവസ്ഥിതി വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ചരിത്ര രചനയ്ക്കുള്ള ആമുഖമായാണ് പ്രബന്ധം വിഭാവനം ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാലംമുതൽ കേരളപ്പിറവിവരെ മലയാളത്തിൽ ഈ ശാഖയിൽ പുറത്തിറങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വിവരങ്ങൾ ഇതിനായി സമാഹരിക്കുന്നുണ്ട്.

കുഗ്രാമങ്ങളിൽ കൈയെ‍ഴുത്തുരൂപത്തിൽപ്പോലും ഇറങ്ങിയ ചെറുപ്രസിദ്ധീകരണങ്ങളുടെവരെ വസ്തുതകൾ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ പുരോഗമന പ്രസിദ്ധീകരണങ്ങളുടെ വിവര ബാങ്ക്, ചരിത്രഭൂപടം, ഉറവിടസൂചിക തുടങ്ങിയവയടക്കം തയ്യാറാക്കണമെന്നും ആഗ്രഹിക്കുന്നു.

സഹായിക്കാൻ ക‍ഴിയുന്നവർ അറിയാവുന്ന സൂചനകൾ npc@kairalitv.in എന്ന ഇ മെയിലിൽ നല്കണമെന്ന് പ്രബന്ധകാരൻ അഭ്യർത്ഥിക്കുന്നു.

വിവരരേഖ നല്കേണ്ട ഫോർമാറ്റ് : (1) പ്രസിദ്ധീകരണത്തിന്റെ പേര്, (2) പത്രാധിപരുടെ പേര്, (3) പ്രസിദ്ധീകരണത്തിന്റെ രൂപം (അച്ചടി, കൈയെ‍ഴുത്ത്) (4) പ്രസിദ്ധീകരണത്തിന്റെ സ്വഭാവം (വാരിക, മാസിക, ദിനപത്രം, കാലഗണനയില്ലാത്തത്), (5) പ്രസാധകന്റെ പേര്, (6) അച്ചുകൂടത്തിന്റെ പേര്, (7) പ്രസിദ്ധീകരണ കാലം, (8) എത്ര ലക്കങ്ങൾ ഇറങ്ങി, (9) പ്രസിദ്ധീകരണത്തെക്കുറിച്ച് പരാമർശമുള്ള പുസ്തകം / സ്മരണികകൾ എന്നിവയുടെ പേര്, (10) പ്രതികൾ ലഭ്യമാകുന്ന ഇടം, (11) കൂടുതൽകാര്യങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം / ഫോൺ / ഇ മെയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News