ദിലീപ് ഒന്നാം പ്രതിയായാല്‍ ജാമ്യം റദ്ദാകുമോ; പള്‍സര്‍ സുനി രണ്ടാം പ്രതിയാകുമ്പോള്‍ ഒന്നാം പ്രതിയുടെ ജാമ്യത്തെ ബാധിക്കില്ലേ

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘമെന്ന് വ്യക്തമായിട്ടുണ്ട്. നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കും കൂട്ടര്‍ക്കും നടിയോട് വ്യക്തി വൈര്യാഗ്യമില്ലാത്തതും ദിലീപിന്റെ ആവശ്യപ്രകാരമാണ് ആക്രമിച്ചതെന്നുമുള്ള കണ്ടെത്തലുകളാണ് താരത്തിന് കുരുക്കാകുന്നത്.

ദിലീപിന്‍റെ ജാമ്യത്തെ ബാധിക്കുമോ

കേസില്‍ 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന്റെ ജാമ്യത്തെ പോലും ബാധിക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ പള്‍സര്‍ രണ്ടാം പ്രതിയാകും.

അങ്ങനെവരുമ്പോള്‍ രണ്ടാം പ്രതിയായ പള്‍സര്‍ സുനി അകത്തുകിടക്കുന്നതും ഒന്നാം പ്രതിയായ ദിലീപ് ജാമ്യത്തില്‍ നടക്കുന്നതും പോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടികാട്ടും.

രണ്ടാം പ്രതിക്ക് ജാമ്യമില്ലാത്ത സ്ഥിതിക്ക് ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പോലും കോടതിയില്‍ ഉന്നയിക്കാം. കോടതിയുടെ നിലപാടാകും ഇക്കാര്യത്തില്‍ കേരളം കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News