ദിലീപ് ഒന്നാം പ്രതിയാകാനുള്ള പ്രധാന കാരണങ്ങള്‍ ഇതെല്ലാം

നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപ് ഒന്നാം പ്രതിയാകാനുള്ള പ്രധാന കാരണങ്ങള്‍ ഇതെല്ലാം

നടിയോട് പള്‍സര്‍ സുനിക്കും കൂട്ടര്‍ക്കും മുന്‍ വൈരാഗ്യമില്ല. എന്നാല്‍ ദിലീപിന് മുന്‍ വൈരാഗ്യവും സാമ്പത്തിക ഇടപാടുകളിലെ പ്രശ്‌നങ്ങളും ഉണ്ട്.

ഗൂഢാലോചന എന്നാല്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ്. കൃത്യം ചെയ്തയാള്‍ക്ക് നടിയോട് മുന്‍ വൈരാഗ്യമില്ല എന്നതും കാരണമാണ്.

ഇക്കാരണത്താല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് ക്വട്ടേഷന്‍ നല്‍കിയ ദിലീപാണ് എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതും ദിലീപിന് തിരിച്ചടിയാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News