പാതിരാത്രി റോഡില്‍ പതിയിരുന്ന അപകടം; വാഹനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പാര്‍വ്വതി നന്മയുടെ വെളിച്ചം പരത്തി; വീഡിയോ

കൊച്ചി: സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന താരങ്ങളുടെ കൂട്ടത്തിലാണ് പാര്‍വ്വതി ഇപ്പോള്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ താരത്തിന്റെ ശക്തമായ നിലപാട് സമൂഹത്തിന്റെ കൈയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ കൊച്ചയിലെ റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയ പാര്‍വ്വതി കൈയ്യടി നേടുകയാണ്.

സംഭവം ഇങ്ങനെ

ഇന്ന് പുലര്‍ച്ചെ കൊച്ചി പനമ്പിള്ളി നഗര്‍ വഴി സഞ്ചരിച്ച പാര്‍വ്വതിയുടെ കാറില്‍ റോഡിലേക്ക് വീണു കിടന്ന കേബിള്‍ കുടുങ്ങുകയായിരുന്നു.

കാറിന്റെ മിററിനെ ഇളക്കികൊണ്ടുപോയ കേബിള്‍ നാട്ടുകാര്‍ക്ക് അപകടം വിതയ്ക്കുമെന്ന് തിരിച്ചറിഞ്ഞ താരം അവിടെ നിന്ന് പരിഹാരം കണ്ട ശേഷമാണ് മടങ്ങിയത്.

ബൈക്ക് യാത്രക്കാരെ ദുരന്തത്തിലാക്കാന്‍ ശേഷിയുള്ളതായിരുന്നു ഇരുട്ടത്ത് അദൃശ്യമായ വീണു കിടന്ന കേബിള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ തത്സമയം പ്രതികരണവുമായി പാര്‍വതി നിലയുറപ്പിച്ചതോടെ അധികൃതര്‍ സ്ഥലത്തെത്തി ഇത് ശരിയാക്കാന്‍ നിര്‍ബന്ധിതരായി.

കേബിള്‍ മാറ്റുന്നതുവരെ പാര്‍വതി അവിടെ തന്നെ നിന്ന് നിരത്തിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അവസാനം കേബിള്‍ മാറ്റിയവര്‍ക്കു നന്ദി പറഞ്ഞ ശേഷമാണ് താരം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News