സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ അതൃപ്തി അറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ല; ഡിജിപി എ ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ അതൃപ്തി അറിയിച്ച് സര്‍ക്കാരിന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഡിജിപി എ ഹേമചന്ദ്രന്‍. സോളാര്‍ റിപ്പോര്‍ട്ടില്‍ നടപടി എടുത്തതില്‍ പ്രതിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഹേമചന്ദ്രന്‍.

സോളാര്‍ കമ്മീഷനുമായി ചില ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലുള്ള നടപടി സംബന്ധിച്ച് ഇത് വരെ പ്രതികരണങ്ങള്‍ നല്‍കിയിട്ടില്ല. സോളാര്‍ കേസുമായി ബന്ധപെട്ട് സാമ്പത്തികതട്ടിപ്പുകള്‍ സംബന്ധിച്ചാണ് ഞങ്ങള്‍ അന്വേഷണം നടത്തിയത്.

എന്നാല്‍ സോളാര്‍ കമ്മീഷന്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അത്തരത്തിലുള്ള റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്.

സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വരുന്ന മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് താന്‍ പ്രതികരിക്കുന്നത് ഉചിതമല്ല. സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് താന്‍ ഒതു തരത്തിലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ഹേമചന്ദ്രന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here