അങ്ങ് വൈറ്റ് ഹൗസിലും പൊടിപൊടിച്ച് ദീപാവലി ആഘോഷം; ട്രംപിന് കൈയ്യടി

ഇന്ത്യയിൽ മാത്രമല്ല അങ്ങ് വൈറ്റ്ഹൗസിലും ദീപാവലി ആഘോഷം പൊടിപൊടിച്ചിരിക്കുകയാണ്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കാളികളായി.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസിലായിരുന്നു പരിപാടി. ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. ആഘോഷത്തെക്കുറിച്ച് ട്രംപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ജോര്‍ജ്ജ് ബുഷ് തടുങ്ങിവച്ചു

കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന വലുതാണെന്നും ട്രംപ് പറയുകയുണ്ടായി.ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത്.

ഒബാമയും ഈ പതിവ് പിന്തുടർന്നിരുന്നു.ദീപാവലിയുടെ ഭാഗമായി ന്യൂ ജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News