രാജ്നാഥ് സിംഗിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതെ പ്രതിഷേധം; അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍

ജെ​യ്​​പു​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങിന്‍റെ സ​ന്ദ​ർ​ശ​ന ദി​വ​സം കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​ർ ന​ൽ​കേണ്ട​വ​രു​ൾ​പ്പെ​ടെ​യുള്ള​ പൊ​ലീ​സുകാ​ർ അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ച്ചത്. രാ​ജ​സ്​​ഥാ​നി​ലെ ജോ​ധ്​​​പു​രി​ലാണ് സംഭവം.

250ല​ധി​കം പോലീസുകാരാണ് ​ ഒ​രു ദി​വ​സ​ത്തേ​ക്ക്​ അ​വ​ധി​യെ​ടു​ത്ത​ത്. ശ​മ്പ​ള സ്​​കെ​യി​ൽ കു​റ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​യിരുന്നു പ്ര​തി​ഷേ​ധം.  ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യു​ടെ പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഹ്ര​സ്വ സ​ന്ദ​ർ​ശ​നം.

അ​ച്ച​ട​ക്ക​ന​ട​പ​ടി

അ​വ​ധി അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജോ​ധ്​​പു​ർ എ​സ്.​പി അ​ശോ​ക്​ റാ​ത്തോ​ഡ്​​​ അ​റി​യി​ച്ചു.

സേ​നാം​ഗ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ധി​യി​ൽ പോ​യ​തി​നാ​ൽ ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​റി​ന്​ അ​വ​സാ​ന നി​മി​ഷം പ​ക​ര​ക്കാ​രെ നി​യോ​ഗി​ക്കേ​ണ്ടി​വ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ധ്​​പു​ർ പൊ​ലീ​സ്​ ക​മീ​ഷ​ണ​റേ​റ്റ്​ സ​ന്ദ​ർ​ശി​ച്ച എ.​ഡി.​ജി.​പി എം.​എ​ൽ. ല​ത്താ​റി​നും ഗാ​ർ​ഡ്​ ഒാ​ഫ്​ ഒാ​ണ​ർ ന​ൽ​കാ​ൻ പൊ​ലീ​സു​കാ​ർ ത​യാ​റാ​യി​ല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel