ദുരൂഹത നീങ്ങുമോ; നെരൂദയുടെ മരണം വീണ്ടും അന്വേഷിക്കുമ്പോള്‍

പ്രണയവും വിപ്ലവവും ത്രസിപ്പിക്കുന്ന കവിതകളെ‍ഴുതി ലോകത്തിന്‍റെ ആരാധനയേറ്റു വാങ്ങിയ നെരൂദയുടെ മരണം ഞെട്ടലോടെയാണ് ലോകം കേട്ടത് . മഹാനായ വിപ്ലവകാരി സാല്‍വദോര്‍ അലന്‍റെയുടെ സഹപ്രവര്‍ത്തകനായ നെരൂദയുടെ അലെന്‍റയെപ്പോലെ രക്തസാക്ഷിത്വം വരിച്ച പോരാളിയായാണ് അറിയപ്പെടുന്നത് .

ഫിഡല്‍ കാസ്ട്രോ നല്‍കിയ നല്‍കിയ തോക്കുമായി പോരാടിയാണ് അലന്‍റെ പിനോഷെയുടെ പട്ടാളത്തിന് മുന്നില്‍ മരിച്ചു വീണത് . നെരൂദയുടെ തോക്ക് കവിതയായിരുന്നു . പ്രണയത്തിന്‍റെയും വിപ്ലവത്തിന്‍റെയും ആ തോക്കുയര്‍ത്തിയാണ് നെരൂദ പിനോഷയടെ ഫാസിറ്റ് പട്ടാളത്തിനെതിരെ പോരാടിയത് .

അന്വേഷണം ഇങ്ങനെ

34 വര്‍ഷങ്ങൾക്കിപ്പുറം മരണമില്ലാത്ത നെരൂദയുടെ മരണത്തെക്കുറിച്ച് പുതിയ വാര്‍ത്തകളും അന്വേഷണങ്ങളും കടന്നുവരുമ്പോള്‍ നെരൂദയുടെ ആരാധകര്‍ ഉറ്റുനോക്കുകയാണ് . ചിലി ,സ്പെയിന്‍ , യു.എസ് ,ഡെന്‍മാര്‍ക്ക് ,കാനഡ, ഫ്രോാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദരുടെ സംഘമാണ് നെരൂദയുടെ മരണ രഹസ്യം അന്വേഷിക്കാനെത്തിയത്.

1973 സെപ്റ്റംബര്‍ 23നാണ് നെരൂദ മരിക്കുന്നത് . മൂത്രസഞ്ചിയിലെ അര്‍ബുദബാധയാണ് മരണകാരണമെന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം . എന്നാല്‍ പിനോഷെയുടെ നിര്‍ദ്ദേശപ്രകാരം നെരൂദയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നെരൂദയുടെ മുന്‍ ഡ്രൈവര്‍ മാനുവല്‍ അരായയുടെ വെളിപ്പെടുത്തലോടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2011ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി .

നെരൂദ ചികിത്സ തേടിയ സാന്താ മരിയ ക്ലിനിക്കില്‍ പിനോഷെയുടെ ഏകാധിപത്യത്തിന് കീ‍ഴില്‍ ഒട്ടേറെ ക്രൂരതകളാണ് നടത്തിയത് .2013 ഒാഗസ്റ്റ് എട്ടിന് നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ച വിദഗ്ധര്‍ നെരൂദയുടെ മരണം വിഷബാധയെതുടര്‍ന്നല്ലായെന്ന നിഗമനത്തിലെത്തിച്ചേരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News