ഇനി കളിമാറും; ജിയോക്ക് മറുപടി നല്‍കാന്‍ ഭാരത് ഫോണുമായി ബിഎസ്എന്‍എല്‍ എത്തുന്നു

ബിഎസ്എന്‍എല്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുന്ന ഭാരത് ഫോണില്‍ നല്‍കുന്നത് മികച്ച ഓഫറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൈക്രോമാക്‌സുമായി ചേര്‍ന്നാണ് 3 ജി സപ്പോര്‍ട്ട് ബേസിക്ക് ഫോണ്‍ ബിഎസ്എന്‍എല്‍ ഇറക്കുന്നത്.

 ഭാരത് ഫോണിന് 2200രൂപയാണ് വില

97 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍ സൗകര്യവും, ഡാറ്റ പ്ലാനുമാണ് ഭാരത് ഫോണിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഭാരത് ഫോണിന് 2200രൂപയാണ് വില.

ജിയോ തങ്ങളുടെ 4ജി ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചതിനോട് മത്സരിക്കാനാണ് ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫോണ്‍ പ്രഖ്യാപനം ഉണ്ടായത്.

ഉപയോക്താക്കളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താകള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത്.

ഈ ഓഫറുകള്‍ ബിഎസ്എന്‍എല്ലിന് ടെലികോം വിപണിയില്‍ കൂടുതല്‍ പ്രധാന്യം നല്‍കുമെന്ന് ഓഫറിന്റെ പ്രഖ്യാപന വേളയില്‍ ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ജനുവരി 2018ന് തങ്ങളുടെ 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു.
അതേസമയം, മൈക്രോമാക്‌സുമായുള്ള പങ്കാളിത്തത്തില്‍ സന്തോഷമുണ്ടെന്ന് ബിഎസ്എന്‍എല്‍ മേധാവി അനുപം ശ്രീവാസ്തവ അറിയിച്ചു.
പുതിയ ബിഎസ്എന്‍എല്‍ പദ്ധതി ഗ്രാമീണ മേഖലയിലെ ജനതയെ ചെറിയ തുകയ്ക്ക് കണക്ട് ചെയ്യാന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News