സോളാറില്‍ ആടിയുലഞ്ഞ് യുഡിഎഫ്; ചെന്നിത്തലയുടെ ജാഥ എന്തുചെയ്യും

കോ‍ഴിക്കോട്:  രമേശ് ചെന്നിത്തലയുടെ ജാഥയ്ക്ക് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കരിനിഴല്‍ വീഴ്ത്തുമെന്ന് യുഡിഎഫ് നേതൃത്വത്തിന് ആശങ്ക. കോഴിക്കോട് നടന്ന വടക്കന്‍ മേഖലാ യുഡിഎഫ് യോഗത്തില്‍ സോളാര്‍ പ്രധാന ചര്‍ച്ചയായി.

സര്‍ക്കാര്‍ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനം. നിയമസഭ വിളിച്ചുകൂട്ടി റിപ്പോര്‍ട്ട് സഭയില്‍ വെക്കണമെന്ന് രമേശ് ചെന്നിത്തല.

നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജാഥയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് കോഴിക്കോട്ട് യുഡിഎഫ് വടക്കന്‍ മേഖലാ നേതൃയോഗം വിളിച്ചുചേര്‍ത്തത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷമുളള ആദ്യയോഗത്തില്‍ ഇത് പ്രധാന ചര്‍ച്ചയായി. റിപ്പോര്‍ട്ടിന്മേല്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറയുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ നടപടിയെ ഒറ്റക്കെട്ടായി നേരിടാനാണ് യുഡിഎഫ് തീരുമാനം.

സോളാര്‍ റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയായ യുഡിഎഫ് യോഗത്തില്‍ പക്ഷെ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. വേങ്ങരയില്‍ അഭിമാനകരമായ വിജയമാണ് യുഡിഎഫ് നേടിയതെന്നും യോഗം വിലയിരുത്തി. 53ശതമാനം വോട്ട് യുഡിഎഫിന് ലഭിച്ചു. വേങ്ങര ഫലത്തോടെ കേരളത്തിലെ ബിജെപിയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ജാഥ വിജയിപ്പിക്കുന്നതിനായി 25 ന് തിരുവനന്തപുരത്ത് തെക്കന്‍ മേഖലാ യുഡിഎഫ് നേതൃയോഗം ചേരും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പഞ്ചാബ്, കര്‍ണ്ണാടക, പോണ്ടിച്ചേരി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ജാഥയില്‍ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News